അമ്മയേയും സഹോദരനെയും മുറിയിൽ പൂട്ടിയിട്ടു, പതിനാറുകാരിയെ പുലർച്ചെവരെ പീഡിപ്പിച്ചു; പത്തൊൻപതുകാരൻ അറസ്റ്റിൽ

Sunday 02 October 2022 3:09 PM IST

ഭോപ്പാൽ: മാതാവിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. പത്തൊൻപതുകാരനാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പത്തൊൻപതുകാരൻ മുമ്പ് പെൺകുട്ടിയുടെ അയൽക്കാരനായിരുന്നു.

മാസങ്ങളായി പ്രതി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കി. ഇത് പല തവണ ആവർത്തിക്കപ്പെട്ടു. പേടി മൂലം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.


സെപ്തംബർ പതിനെട്ടിന് പുലർച്ചെ രണ്ടുമണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മാതാവിനെയും ഭിന്നശേഷിക്കാരനായ സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മാതാവിന്റെ കഴുത്തിൽ കത്തിവയ്ക്കുകയും ചെയ്തു. ശേഷം ഇരുവരെയും മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം പെൺകുട്ടിയെ പീഡനത്തിനിരയാക്കി. കുടുംബം ഇവിടെ നിന്ന് താമസം മാറിയെങ്കിലും പ്രതി സ്ഥലം കണ്ടെത്തി, ഭീഷണി തുടർന്നു. തുടർന്നാണ് പെൺകുട്ടിയുടെ മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചത്.