റാമിന്റെ കൂടെ 'റാം'

Monday 03 October 2022 6:30 AM IST

മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുകയാണ്. റാമിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ലോക പ്രശസ്തമായ റാം എന്ന വാഹന നിർമ്മാതാക്കളുടെ 1500 ക്ളാസിക് പിക്കപ്പ് അപ്പ് വാഹനത്തിന് മുൻപിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ചയിൽ കൂടുതൽ ലണ്ടനിൽ റാമിന്റെ ചിത്രീകരണമുണ്ട്. അതിനുശേഷം മടങ്ങിയെത്തുന്ന മോഹൻലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങൾക്കുശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കയിലേക്ക് പോവും. അവിടെ 40 ദിവസത്തെ ചിത്രീകരണമുണ്ട്. തിരിച്ചെത്തുന്ന സംഘം ചെറിയ ഇടവേളയ്ക്കുശേഷം ടുണീഷ്യയിലേക്ക് പുറപ്പെടും. അവിടെ അഞ്ചുദിവസത്തെ ചിത്രീകരണത്തോടെ പൂർത്തിയാവും. തൃഷ, ഇന്ദ്രജിത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ, ദുർഗകൃഷ്ണ ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നുണ്ട്.

Advertisement
Advertisement