ഹരീഷ് പേരടി നിർമാതാവാകുന്നു

Monday 03 October 2022 6:45 AM IST

ദാസേട്ടന്റെ സൈക്കിൾ കോഴിക്കോട്

ഹരീഷ് പേരടി നിർമാതാവാകുന്നു. ദാസേട്ടന്റെ സൈക്കിൾഎന്ന് പേരിട്ട ചിത്രത്തിൽ ഹരീഷ് തന്നെയാണ് നായകൻ.ഹരീഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച "ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽആണ് സംവിധാനം. അഖിൽ തന്നെയാണ് ചിത്രത്തിന്റെ രചന.കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഹരീഷിന്റെ മകൻ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് രാഹുൽ സി .വിമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ .സി ഗിരീശൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,പി .ആർ. ഒ-എ എസ് ദിനേശ്.

Advertisement
Advertisement