മുലായം സിംഗ് ഐ.സി.യുവിൽ

Monday 03 October 2022 12:49 AM IST

ഉറുഗ്രാം: ആരോഗ്യനില വഷളായതിനെ തുടർന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ദിവസങ്ങളായി ഇവിടെ ചികിത്സയിലുള്ള 82 കാരനായ മുലായത്തെ ഇന്നലെയാണ് ഐ.സിയുവിലേക്ക് മാറ്റിയത്. അതിനിടെ പിതാവിന്റെ ആരോഗ്യവിവരം അറിഞ്ഞയുടൻ ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നിലവിൽ മെയിൻപുരിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് മുലായം.

Advertisement
Advertisement