രാത്രിയിലും ശത്രുതാവളങ്ങളിൽ ആക്രമണം നടത്താം,​ ഉയരം കൂടിയ പ്രദേശങ്ങളിലും വിന്യസിക്കാം,​ 5.8 ടൺ ഇരട്ട എൻജിൻ,​ വ്യോമസേനയ്ക്ക് കരുത്തായി പുതിയ ഹെലികോപ്ടർ

Sunday 02 October 2022 11:37 PM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ലഘു യുദ്ധ ഹെലികോപ്ടർ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്ടർ വികസിപ്പിച്ചത്. നാളെ ജോധിപൂരിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് ഹെലികോപ്ടർ വ്യോമസേനയുടെ ഭാഗമാകും.

ഉയരം കൂടിയ പ്രദേശങ്ങളിൽ വരെ വിന്യസിത്താൻ കരുത്തുള്ളതാണ് ഈ ഹെലികോപ്ടർ. 5.8 ടൺ ഭാരമുള്ള ഇരട്ട എൻജിൻ ഉള്ള ഹെലികോപ്ടർ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.

ഹെലികോപ്ടറിൽ നിന്ന് ആയുധം പരീക്ഷിക്കുന്നത് അടക്കമുള്ള വിവിധ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 14 ലഘു യുദ്ധ ഹെലികോപ്ടറുകൾ വാങ്ങാൻ അംഗീകാരം നൽകിയത്. പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുന്നത്. രാത്രിയിലും ആക്രമണം നടത്താൻ ശേഷിയുള്ള നിരവധി ഫീച്ചറുകൾ ഇതിനുണ്ട്.

Advertisement
Advertisement