മാണിക്യവും മരതകവും പതിച്ച സ്വർണാഭരണങ്ങൾ,​ ഹൈദരാബാദ് നിസാമിന് വേണ്ടി ആഭരണങ്ങൾ ഒരുക്കിയവർ നിർമ്മിച്ചത്. പൊന്നിയിൻ സെൽവനിൽ ഉപയോഗിച്ച ആഭരണങ്ങൾ സ്വന്തമാക്കാം

Monday 03 October 2022 12:04 AM IST

കൽക്കി കൃഷ്ണൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1 റെക്കാ‌ഡ് കളക്ഷനുമായി മുന്നേറുകയാണ്. റിലീസിന്റെ രണ്ടാംദിവസം തന്നെ ചിത്രം 150 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. 500 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിലെ താരങ്ങളുടെ വേഷവിധാനങ്ങളും ആഭരണങ്ങളും റിലീസിന് മുൻപ് തന്നെ ചർച്ചയായിരുന്നു. സിനിമയിൽ ഉപയോഗിച്ചവയെല്ലാം യഥാർത്ഥ ആഭരണങ്ങളാണെന്ന് മണിരത്നം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ 150 വർഷത്തെ പാരമ്പര്യമുള്ള കിഷൻദാസ് ജുവലേഴ്‌സാണ് സിനിമയിലെ കഥാപാത്രങ്ങൾ അണിഞ്ഞിരിക്കുന്ന സ്വർണാഭരണങ്ങൾ നിർമ്മിച്ചത്. ആകെ 450 ആഭരണങ്ങളാണ് നായികമാർക്ക് ഉൾപ്പെടെ വേണ്ടി അണിയിച്ചൊരുക്കിയത്

ഒരു സിനിമയിലെ താരങ്ങൾ എല്ലാം തന്നെ യഥാർത്ഥ സ്വർണാഭരണങ്ങൾ ധരിച്ചു എന്നതും സിനിമയുടെ പ്രത്യേകതയാണ്. ഹൈദരബാദ് നിസാമിന് വേണ്ടി ആഭരണങ്ങൾ ചെയ്തു നൽകിയ പാരമ്പര്യമുള്ള സ്വർണ്ണപ്പണിക്കാരാണ് സിനിമയ്ക്ക് വേണ്ടിയും ആഭരണങ്ങൾ ചെയ്തു നൽകിയത്. മുഴുവനും പണികഴിപ്പിക്കാൻ ആറ് മാസമെടുത്തു. ചോള കാലഘട്ടത്തിലെ ശൈലികളും ഡിസൈനുകളും അടിസ്ഥാനമാക്കിയുള്ള ആഭരണങ്ങളിൽ, വങ്കി വളകൾ, ജുംകകൾ, ഹെയർ ആക്സസറികൾ, ഉഡ്യാണം തുടങ്ങിയവയുണ്ട്. ആഭരണങ്ങളിൽ മാണിക്യം, മരതകം, മഞ്ഞ, നീലക്കല്ലുകൾ എന്നിവ പതിച്ചിട്ടുണ്ട് സിനിമ റിലീസ് ചെയ്ത ശേഷം അവ വിൽപ്പനയ്ക്ക് വയ്ക്കും എന്ന് കിഷൻദാസ് ആൻഡ് കോയെ ഉദ്ധരിച്ച് ക്രീയേറ്റീവ് ഡയറക്ടർ പ്രതീക്ഷ പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

എത്രത്തോളം സ്വർണ്ണം വേണ്ടി വന്നുവെന്നോ ഇതിന്റെ മൂല്യം എത്രയെന്നോ അവർ വെളിപ്പെടുത്തിയില്ല. വിൽപ്പന വഴി ലഭിക്കാവുന്ന ലാഭത്തെക്കുറിച്ചും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല,​ 50 കരകൗശല വിദഗ്ധർ ചേർന്നാണ് ആഭരണങ്ങൾ പണിതീർത്തത്. നോവലിൽ പരാമർശിച്ച കാലത്തിനും ചരിത്രത്തിനും ചേരും വിധമാണ് ഓരോ ആഭരണവും നിർമ്മിക്കപ്പെട്ടത്

, ഐശ്വര്യ റായ് ബച്ചൻ,​ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ. ശരത്കുമാർ, വിക്രം പ്രഭു, പ്രകാശ് പ്രഭു, ജയറാം, ആർ. പാർത്ഥിബൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Advertisement
Advertisement