ഡോ.എണ്ണാഴി രാജന് സുവർണമുദ്ര

Monday 03 October 2022 10:10 PM IST

തൃശൂർ: തെക്കേമഠത്തിൽ വാക്യാർത്ഥ സദസിനോട് അനുബന്ധിച്ച് ജയന്തൻ നമ്പൂതിരിപ്പാട് ഏർപ്പെടുത്തിയ കലിയത്ത് പരമേശ്വരഭാരതി സുവർണമുദ്ര ഡോ.എണ്ണാഴി രാജന് നടുവിൽമഠം മൂപ്പിൽസ്വാമിയാർ നീലകണ്ഠഭാരതികൾ നൽകി. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അദ്ധ്യക്ഷത വഹിച്ചു. പ്രക്രിയാ സർവസ്വത്തിന് എണ്ണാഴി രാജന്റെ വ്യാഖ്യാനകൃതി തെക്കേമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി പ്രകാശനം ചെയ്തു. ഒറവങ്കര ദാമോദരൻ നമ്പൂതിരി, തെക്കേമഠം മാനേജർ വടക്കുമ്പാട്ട് നാരായണൻ, കോമന മൂത്തേടത്ത് ജയന്തൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വാക്യാർത്ഥ സദസും വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വാരസ്വത ഉപാസനയും വാരവും നടന്നു.

Advertisement
Advertisement