മുന്തി​രി​യും സാമ്പാറും മണക്കുന്ന പുക !

Tuesday 04 October 2022 12:17 AM IST
ഫ്ളേവർ സിഗററ്റുകൾ വിപണിയിൽ സുലഭം

ഫ്ളേവർ സിഗററ്റുകൾ വിപണിയിൽ സുലഭം

ആലപ്പുഴ : ടൂറി​സ്റ്റുകളെയും വി​ദ്യാർത്ഥി​കളെയും ലക്ഷ്യമി​ട്ടെത്തുന്ന, ഫ്ളേവർ ചേർത്ത സി​ഗററ്റുകൾ വി​പണി​യി​ൽ സുലഭം. നി​കുതി​ നൽകാതെയെത്തുന്ന ഇവയുടെ വി​ല്പനയി​ലൂടെ സർക്കാരി​ന് നഷ്ടമാകുന്നത് കോടി​കളാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​ന് സമീപം ,പുന്നമട, ബീച്ച്, പ്രധാന ജംഗ്ഷനുകൾ, കോളേജുകളുടെ പരിസരത്തുള്ള കടകൾ എന്നിവി​ടങ്ങളിലാണ് ഫ്ളേവർ സി​ഗററ്റുകൾ കൂടുതലായി​ വി​റ്റഴി​ക്കപ്പെടുന്നത്. ആലപ്പുഴ നഗരത്തിന് പുറമേ ചെങ്ങന്നൂർ, ഹരിപ്പാട്, കുട്ടനാട്, കായംകുളം, ചേർത്തല, മാവേലിക്കര മേഖലകളിലും വില്പന സജീവമാണ്.
മുന്തിരിയുടെ മുതൽ സാമ്പാറി​ന്റെ വരെ ഫ്ളേവറുകളി​ലുള്ളതാണ് ഇത്തരം സി​ഗററ്റുകൾ. നല്ല ലഹരി​യുമുണ്ട്. വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാലാണ് ഈ സിഗററ്റുകൾ വിദ്യാർത്ഥികളെ കൂടുതലായി​ ആകർഷി​ക്കുന്നത്. സാധാരണ സിഗററ്റുകൾക്ക് വിപണിയിലുണ്ടായ വൻ ഇടിവിനെ തുടർന്ന് പുകയില വ്യാപാരികൾ നടത്തിയ അന്വേഷണത്തിലാണ്ഫ്ളേവർ ചേർത്ത സി​ഗററ്റുകളുടെ വി​ല്പന ശ്രദ്ധയിൽപ്പെട്ടത്. ആഗോള വിപണി കൈയടക്കിയ ബ്രാൻഡുകളുടെ പേരി​ലാണ് വ്യാജ സിഗററ്റുകൾ വി​പണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ വ്യാജനാണെന്ന് കണ്ടെത്താനാകൂ.

പൊലീസും എക്സൈസും നടത്തുന്ന പരി​ശോധനയി​ൽ വ്യാജ സിഗററ്റുകൾ കടകളിൽ നിന്ന് പിടിച്ചെടുത്താലും പിഴ അടച്ച് വി​ല്പനക്കാർ രക്ഷപ്പെടുകയാണ്. വരുംദി​വസങ്ങളി​ൽ പരി​ശോധന ശക്തമാക്കുമെന്ന് എക്സൈസും പൊലീസും പറഞ്ഞു.

മുന്നറിയിപ്പില്ല !

ആരോഗ്യനിർദ്ദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരത സൂചി​പ്പി​ക്കുന്ന മുന്നറി​യി​പ്പുകളോ ഈ സിഗററ്റുകളുടെ പാക്കറ്റുകൾക്ക് മേൽ പതിച്ചിട്ടില്ല. ഉത്പാദന തീയതി, വില, കമ്പനി എന്നിവയും കവറിന് മുകളിൽ ഉൾപ്പെടുത്താതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളത്.

ലാഭം കൂടുതൽ

സാധാരണ സിഗററ്റിന് അമ്പതു പൈസ ലാഭം ലഭിക്കുമ്പോൾ വ്യാജന് ലഭിക്കുന്നത് അഞ്ചു മുതൽ എട്ടു രൂപ വരെയാണ്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണ് വില്പന. നികുതിയോ സെസോ നൽകാതെ കടൽ കടന്നെത്തുന്ന സിഗററ്റുകൾ വിറ്റഴിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് സർക്കാരിന് ലഭിക്കേണ്ട കോടികളാണ്.

വരവ് കിഴക്കൻ ജില്ലകൾ വഴി

ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തുന്ന വ്യാജ സിഗറ്റുകൾ കിഴക്കൻ ജില്ലകൾ വഴിയാണ് സംസ്ഥാനത്തേക്കെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി​രുന്ന വ്യാജ സിഗററ്റുകൾ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയി​ലേക്കും എത്തുകയായി​രുന്നു.

വരുംദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ മേഖലയിലും വ്യാജ സിഗററ്റ് കണ്ടെത്താനുള്ള പരിശോധന നടത്തും

-എം.കെ.ബിനുകുമാർ, ഡിവൈ.എസ്.പി നർക്കോടിക്ക് സെൽ, ആലപ്പുഴ

Advertisement
Advertisement