കോടിയേരിക്ക് സാംസ്‌കാരിക നഗരിയുടെ പ്രണാമം

Tuesday 04 October 2022 12:35 AM IST

തൃശൂർ: പതിറ്റാണ്ടുകൾ സി.പി.എമ്മിനെ നയിച്ച കോടിയേരി ബാലകൃഷ്ണന് സാംസ്‌കാരിക നഗരിയുടെ പ്രണാമം. വിവിധ ഇടങ്ങളിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ തൃശൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിജോൺ, എം.കെ.കണ്ണൻ, കുന്നംകുളത്ത് എ.സി.മൊയ്തീൻ, മുതുവറയിൽ എൻ.ആർ.ബാലൻ എന്നിവർ സംസാരിച്ചു. തൃശൂർ നായ്ക്കനാലിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ബി.ജെ.പി മേഖലാ സെക്രട്ടറി രവികുമാർ ഉപ്പത്ത്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.പ്രദീപ്കുമാർ, യു.ഡി.എഫ് കൺവീനർ ജോസഫ് ചാലിശേരി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ്, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സി.ആർ.വൽസൻ, ജനതാദൾ ജില്ലാ പ്രസിഡന്റ് സി.ടി.ജോഫി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, എൽ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി വിൻസെന്റ് പുത്തൂർ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ഷൈജു ബഷീർ, പി.കെ.ഷാജൻ, ഏരിയ സെക്രട്ടറി കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement