നിരോധിത പുകയില ഉത്പന്നങ്ങളുമായി വയോധിക പിടിയിൽ
Tuesday 04 October 2022 2:01 AM IST
പഴയന്നൂർ: 12 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി 75കാരിയെ പഴയന്നൂർ എക്‌സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തെതുടർന്ന് മായന്നൂർ ഭാഗങ്ങളിൽ പഴയന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മായന്നൂർക്കാവ് മംഗലത്ത് പാടത്ത് (താത്ത വിട്ടിൽ) അംബുജാക്ഷി (75) യുടെ പേരിൽ കേസ് എടുത്തു. ഇവർ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.