സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി ഉദ്ഘാടനം ഇന്ന്

Tuesday 04 October 2022 7:44 AM IST

തിരുവനന്തപുരം: സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ആനിക്കാട് റീജി​യണൽ ഫാർമേഴ്സ് സഹകരണബാങ്ക് അങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന ആസൂത്രണബോർഡ് കാർഷിക സഹകരണവിഭാഗം മേധാവി എസ്.എസ്. നാഗേഷ് പദ്ധതി വിശദീകരണം നടത്തും. സഹകരണസംഘം രജിസ്ട്രാർ അലക്സ് വർഗീസ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം എന്നിവർ പ്രസംഗിക്കും.

Advertisement
Advertisement