ഉദ്ദേശിച്ച കാര്യങ്ങളേതും നടപ്പിലാക്കാൻ കെൽപ്പുള‌ളവരാണ് ഈ നക്ഷത്രക്കാർ; അധികാരം പ്രകടമാക്കാൻ മടിക്കാത്തവർ

Tuesday 04 October 2022 10:33 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 5 1198 കന്നി 19 ബുധനാഴ്ച.

രാവിലെ 9 മണി 14 മിനിറ്റ് 38 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം )

അശ്വതി: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

ഭരണി: ആത്മവിശ്വാസം കൂടും,കാര്യങ്ങൾ അനുകൂലമാകും,പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.

കാർത്തിക: വിവാഹ കാര്യങ്ങളിൽ തീരുമാനം, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.

രോഹിണി: ഭാര്യാഗുണം, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും,കലാമത്സരങ്ങളിൽ വിജയം. ബന്ധുക്കൾ ശത്രുക്കളാകും.

മകയിരം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.

തിരുവാതിര: പ്രണയസാഫല്ല്യം,കൂർമ്മ ബുദ്ധി, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവികരുപ്പിടിപ്പിക്കും, സ്ത്രീസുഖം ലഭിക്കും.

പുണർതം: വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂയം: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും,സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.

ആയില്യം: ആത്മവിശ്വാസം വർദ്ധിക്കും, ദാമ്പത്യസുഖം. വിദ്യാ വിജയം, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: സംസാരം വളരെ നിയന്ത്രിക്കണം, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.

പൂരം:സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വിദേശ വാസം ഗുണപ്രദം,വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി.

ഉത്രം:ദുരിതങ്ങൾ, ബദ്ധപ്പാടുകൾ, പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

അത്തം: മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും,

ചിത്തിര: സ്ത്രീകൾ മൂലം സുഖവും സമാധാനവും,ആഗ്രഹസാഫല്ല്യം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

ചോതി: ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും. ശത്രുക്കളെ പരാജയപ്പെടുത്തും.

വിശാഖം: സേവനം,മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും,പുതിയസംരഭങ്ങൾ,ശുഭാപ്തിവിശ്വാസം,മനസുഖം.

അനിഴം: ജോലിക്കൂടുതലും അലച്ചിലും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

കേട്ട: ഈശ്വരാധീനം, തൊഴിലിൽ ഉയർച്ച, സ്ത്രീകൾക്ക് അംഗീകാരം. ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.

മൂലം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം, സുഖാനുഭവങ്ങൾ,ഇഷ്ട ഭക്ഷണ ലബ്ധി. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.

പൂരാടം: യാത്ര,മംഗളകർമ്മങ്ങൾ നടത്തും, ധനലഭ്യത,ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.

ഉത്രാടം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും,ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ.

തിരുവോണം: സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം.

അവിട്ടം: ആദായത്തിൽ കുറവ് അനുഭവപ്പെടും, കളത്രദുഃഖം,പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: ധനചിലവ്,മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.

പൂരുരുട്ടാതി: സ്ത്രീ വിഷയങ്ങളിൽ ഉള്ള അമിത താൽപ്പര്യം മൂലം സാമ്പത്തീക പ്രശ്നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

ഉത്തൃട്ടാതി: കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , തന്നിഷ്ടപ്രകാരംപ്രവർത്തിക്കും, അന്യദേശവാസം.

രേവതി: അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

Advertisement
Advertisement