പുസ്‌തകം പ്രകാശനം ചെയ്‌തു

Tuesday 04 October 2022 10:59 PM IST

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ ലൈബ്രേറിയനായ ബിജു തുറയിൽക്കുന്നിന്റെ ബാലസാഹിത്യ കഥകളുടെ സമാഹാരമായ കുട്ടിക്കൊമ്പന്റെ പ്രകാശനം പ്രശസ്ത സാഹിത്യനിരൂപകൻ ഡോ.കെ.എസ്.രവികുമാർ സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭനയ്ക്ക് നല്കി. നിർവഹിച്ചു. ചിന്ത ജനറൽ മാനേജർ കെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ആർ.അനിൽകുമാർ സ്വാഗതമാശംസിച്ചു.

നോവലിസ്റ്റും ബാലസാഹിത്യകാരനുമായ എസ്.ആർ. ലാൽ പുസ്തകപരിചയം നടത്തി. പ്രകൃതിയുമായി ഇഴുകി ചേർന്ന കഥകളാണ് കുട്ടിക്കൊമ്പനിലേത് എന്ന് എസ്.ആർ. ലാൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഷിബു.എസ്. വയലകത്ത് , അൻസർ എ.പി. എന്നിവർ പങ്കെടുത്തു. ചിന്തയാണ് പ്രസാധകർ.