തുര്‍ക്കിക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ, എര്‍ദോഗാന്റെ വായടപ്പിച്ചത് സൈപ്രസ് ? | VIDEO
Wednesday 05 October 2022 9:31 AM IST
അന്താരാഷ്ട നയതന്ത്ര രംഗത്ത് ഇന്ത്യ തങ്ങളുടെ നിലപാടുകള്‍ കടുപ്പിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. യു എന്‍ വേദികളില്‍ ഇന്ത്യന്‍ പ്രതിനിധികളുടെ ശബ്ദം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യ ഇനി ആരുടെ മുന്നിലും താഴില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. കഴിഞ്ഞ ആഴ്ച ആണ് ഇന്ത്യന്‍ പ്രതിനിധി ശ്രീലങ്കയില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
അങ്ങനെ ഇന്ത്യ യു ഇന്നിനെ പ്രകമ്പനം കൊള്ളിച്ചു. ഇപ്പോള്‍ ഇതാ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരിട്ട് ഒരു വിഷയത്തില്‍ കടുത്ത നിലപാടുമായി, അല്ലെങ്കില്‍ ഒരു കടുത്ത മറു ചോദ്യവും അയി എത്തിയിരിക്കുന്നു. ഇന്ത്യ പാകിസ്താനോട് പോലും എടുക്കാത്ത തരം കടുത്ത സമീപനം തന്നെ എടുത്തിരിക്കുന്നു എന്നു വേണം പറയാന്‍. ആര്‍ക്കെതിരെ ആണ് ആ നിലപാട്? എന്തായിരുന്നു എസ് ജയശങ്കറിന്റെ ആ ചോദ്യം?