അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കണം

Thursday 06 October 2022 12:26 AM IST

തൊടുപുഴ : അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കണമെന്നും കഴിഞ്ഞ ബഡ്ജറ്റിൽ സർവ്വീസ് അനുസരിച്ച് പ്രഖ്യാ പിച്ച വേതന വർദ്ധനവ് നടപ്പാക്കണമെന്നും അങ്കണ വാടി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റ് വകുപ്പുകളുടെ ജോലികൾ അങ്കണ വാടി ജീവനക്കാരെ അടിച്ചേൽപ്പിക്കുന്നതായും, നിത്യേന ചെയ്യുന്ന സേവനങ്ങൾ രേഖപ്പെടുത്താൻ ഡിപ്പാർട്ട് മെൻ് നൽകിയ കാസ് ഫോൺ നിലവാരം ഇല്ലാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് റിൻോ ജോസ്ഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ് കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബിൻസി ജോസ്ഥ് ,ജില്ലാ സെക്രട്ടറി പി.കെ. ഉഷാ കുമാരി, ഷാലി ജോസ്ഥ് , അംബിക വേണുഗോപാൽ, വി.കെ. ശാന്തിനി, ജെ. ശകുന്തള, പി.ഇ ബിന്ദു, ഒ.ഡി സാവിത്രി, ഉഷാ രാജു എന്നിവർ പ്രംഗിച്ചു.