മെഡിക്കല്‍ കോളേജില്‍, കീഴ്ത്താടിയെല്ല് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം.

Thursday 06 October 2022 12:56 AM IST

കോട്ടയം . സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി കീഴ്ത്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ ഡെന്റല്‍ കോളേജിൽ വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. കീഴ്ത്താടിയെല്ലിലെ ട്യൂമര്‍ കാരണം, കീഴ്ത്താടിയെല്ലും അതിനനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധിവച്ചു പിടിപ്പിച്ചു. ട്യൂമര്‍ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാദ്ധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സി ടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു നിന്നു. ഡോ. എസ്. മോഹൻ, ഡോ. ശാന്തി, ഡോ.ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Advertisement
Advertisement