രജനികാന്തിന്റെ ഇടപെടൽ, ഒരുമിക്കാൻ ധനുഷും ഐശ്വര്യയും

Thursday 06 October 2022 6:26 AM IST

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചനത്തിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. പതിനെട്ടു വർഷം നീണ്ട ദാമ്പത്യജീവിതത്തിൽനിന്ന് വേർപിരിയാൻ തയ്യാറെടുക്കുന്ന വിവരം കുറച്ചുമാസങ്ങൾക്കുമുൻപാണ് ഇരുവരും അറിയിച്ചത്. വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാൻ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമം നടത്തിയിരുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും ധനുഷും തമ്മിൽ 2004ലാണ് വിവാഹിതരായത്. രജനികാന്തിന്റെ ഇടപെടൽ ആണ് ധനുഷിനെയും ഐശ്വര്യയെയും ഒരുമിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ ഐശ്വര്യ മക്കളായ യാത്ര, ലിംഗ എന്നിവരോടൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനികാന്തിനൊപ്പം താമസിക്കുകയായിരുന്നു.