രാജു തോട്ടത്തിന് അന്താരാഷ്ട്ര പുരസ്കാര നോമിനേഷൻ
Thursday 06 October 2022 6:29 AM IST
ഹോളി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് രാജു തോട്ടം ഫിഫ്‌ത് ഗോദാർദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി. 87 രാജ്യങ്ങൾ പങ്കെടുത്ത ഈ ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് അമേരിക്കൻ മലയാളി കൂടിയായ രാജു തോട്ടം.12ന് കൊൽക്കത്തയിലെ റോട്ടറി സദൻ ഓഡിറ്റോറിയത്തിലെ ഫൈനൽ സ്‌ക്രീനിങും പുരസ്കാരദാനവും നടക്കും. മാദ്ധ്യമപ്രവർത്തകനായ ബ്രൈറ്റ് സാം റോബിൻസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഓർമ്മയിലൂടെയും മറവിയിലൂടെയും ജീവിക്കുന്ന റൊസാരിയോ എന്ന കഥാപാത്രത്തിനാണ് ജീവനേകിയത്.