കാപ്പാ ചുമത്തി തടങ്കലിലാക്കി.
Thursday 06 October 2022 12:36 AM IST
കോട്ടയം . കുപ്രസിദ്ധ ഗുണ്ട രാമപുരം മാങ്കുഴിചാലിൽ വീട്ടിൽ അമൽ വിനോദ് (21) നെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാമപുരം, മണിമല, പൊൻകുന്നം, പാലാ, വാകത്താനം, കറുകച്ചാൽ, മണർകാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂർ, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നീ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, അടിപിടി, സംഘം ചേർന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.