അന്ധേരി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ പിന്തുണ ഉദ്ധവിന്

Thursday 06 October 2022 1:29 AM IST

മുംബയ്: അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്ക് നവംബർ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാർത്ഥിക്ക്. ശിവസേന എം.എൽ.എ രമേഷ് ലട്‌കെയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. രമേഷിന്റെ ഭാര്യ റുതുജ ലട്‌കെയാണ് ശിവസേനയുടെ സ്ഥാനാർത്ഥി. ജൂണിൽ ശിവസേന പിളർപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.