10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

Thursday 06 October 2022 11:07 PM IST

ന്യൂഡൽഹി:ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 10 പേരെ യു.എ.പി.എ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു.പാക്കിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്, ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റഷി, കാശ്മീർ സ്വദേശിയും നിലവിൽ പാക്കിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന ഇംതിയാസ് അഹമ്മദ് കണ്ടു, കാശ്മീരിലെ സോപാർ സ്വദേശി സജാദ്, പൂഞ്ച് സ്വദേശി സലിം, പുൽവാമ സ്വദേശി ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ, ശ്രീനഗർ സ്വദേശി ബാബർ, പൂഞ്ച് സ്വദേശി സുൽത്താൻ, ദോഡ സ്വദേശി ഇർഷാദ് അഹ്മദ്, കുപ്വാരയിലെ ബഷീർ അഹമ്മദ് പീർ എന്നിവരാണ് പട്ടികയിലുള്ളത്. ചൊവ്വാഴ്ച്ച പ്രത്യേക അറിയിപ്പിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Advertisement
Advertisement