ദേശീയ ബാലതരംഗത്തിൽ വിദ്യാരംഭം

Friday 07 October 2022 2:05 AM IST

തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ.ടി.ശരത് ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പിന്നണിഗായകൻ പട്ടം സനിത്ത് പ്രാർത്ഥനാഗാനം ആലപിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,ബാലതരംഗം ജില്ലാചെയർമാൻ പൂവച്ചൽ സുധീർ, ജില്ലാ കോ-ഓർഡിനേറ്റർ ടി.പി.പ്രസാദ്, വെള്ളൈക്കടവ് വേണുകുമാർ, നാരായണൻകുട്ടി, അഭിജിത്ത്, അമൽ, പാറോട്ടുകോണം പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.