പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

Thursday 06 October 2022 12:59 AM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മലയിൻകീഴ് മച്ചേൽ പോറത്തല അനന്തു ഭവനിൽ അനന്തുവിനെ (21) നേമം പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഡിസംബർ മുതൽ പ്രതി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പിടിച്ചത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്. ഐ മാരായ വിപിൻ, പ്രസാദ്, മധുമോഹൻ, ജോൺ വിക്ടർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ജയകുമാർ, സി.പി.ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, ചന്ദ്രസേനൻ, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement