കാർത്തിയുടെ സർദാർ 21ന്

Friday 07 October 2022 6:22 AM IST

ദീപാവലി വെടിക്കെട്ടായി കാർത്തിയുടെ സർദാർ 21ന് തിയേറ്രറിൽ.പി. എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ റാഷി ഖന്ന, രജിഷ വിജയൻ എന്നിവരാണ് നായികമാർ. മുൻ നായിക ലൈല സുപ്രധാന വേഷത്തിൽ എത്തുന്നു.ചുങ്കെ പാണ്ഡെ, സുകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജെപി, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിര പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ജി. വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. ജോർജ്ജ് സി വില്യംസാണ് ഛായഗ്രാഹകൻ. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ ആണ് നിർമാണം. ഫോർച്യൺ സിനിമാസ് കേരളത്തിൽ വിതരണം ചെയ്യുന്നു.