ബീച്ച് ഗ്ളാമർ ചിത്രങ്ങളുമായി പ്രിയ വാര്യർ
Friday 07 October 2022 6:25 AM IST
പ്രിയ വാര്യരുടെ ബീച്ച് ഗ്ളാമർ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. ബാങ്കോക്കിൽ അവധി ആഘോഷിക്കുകയാണ് പ്രിയ. ബാങ്കോക്ക് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളിവ. കുറച്ചു ദിവസങ്ങൾക്ക് മുമ്പും ബീച്ചിൽ നിന്നുള്ള ഗ്ളാമർ ചിത്രങ്ങൾ പ്രിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ. പ്രശാന്ത് മുമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ളാവ്, ഷെയ്‌ൻ നിഗം നായകനായി എത്തിയ ഇഷ്ക് സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രങ്ങൾ. രഞിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 4 ഇയേഴ്സ് ആണ് മലയാളത്തിൽ പുതിയ ചിത്രം.