പ്രവീൺ നാരായണന്റെ ചിത്രത്തിൽ സുരേഷ്‌ ഗോപി

Friday 07 October 2022 7:02 AM IST

ചിത്രീകരണം ഈ മാസം

പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ സുരേഷ്‌ ഗോപി നായകൻ. എസ്.ജി 255 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. സത്യം എന്നെന്നും നിലനിൽക്കും എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മേ ഹൂം മൂസയ്ക്കു ശേഷം സുരേഷ്‌ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. കോസ്‌മോസ് എന്റർടെയ് ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം.ഒറ്റക്കൊമ്പന്റെ ചിത്രീകരണം നീളുന്ന സാഹചര്യത്തിൽ പ്രവീൺ നാരായണന്റെ ചിത്രം ഉടൻ ആരംഭിക്കാൻ സുരേഷ് ഗോപി നിർദേശം നൽകുകയായിരുന്നു. രൂപേഷ് പീതാംബരൻ, രാജീവ് പിള്ള, അനുമോഹൻ, റോണി വിൻസന്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രം പ്രവീൺ നാരായണൻ സംവിധാനം ചെയ്തിട്ടുണ്ട്.അതേസമയം സുരേഷ് ഗോപി ടൈറ്രിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേ ഹൂം മൂസ വിജയകരമായി മുന്നേറുന്നു.ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പൂനം ബജ് വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ എന്നിവരാണ് മറ്ര് താരങ്ങൾ.രചന - രൂപേഷ് റെയ്ൻ.

അ​തേ​സ​മ​യം​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി.​ ​ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​പാ​പ്പ​ൻ.​ ​ഏ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഗോ​കു​ൽ​ ​സു​രേ​ഷും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ഇ​രു​വ​രും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ച്ചെ​ത്തി​യ​ ​ചി​ത്രം​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​നീ​ത​ ​പി​ള്ള,​ ​നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്തു​നാ​ഥ്,​ ​ടി​നി​ ​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ച​ന്തു​നാ​ഥ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.