100 കോടിയുടെ ഹെറോയിൻ പിടികൂടി

Friday 07 October 2022 1:51 AM IST

മുംബയ്: അന്താരാഷ്ട്ര വിപണിയിൽ 100 കോടിയിലധികം രൂപ വിലവരുന്ന 16 കിലോ ഹെറോയിൻ മുംബയ് വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്ര് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. സംഭവത്തിൽ ഘാനയിൽ നിന്നുള്ള യാത്രക്കാരനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് മുംബയിലേക്ക് വരുന്ന യാത്രക്കാരന്റെ കൈയിൽ മയക്കുമരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന. ട്രോളി ബാഗുകളിലെ അറകളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിലെ ഹോട്ടലിൽ നിന്ന് ഘാന സ്വദേശിയായ സ്ത്രീ അറസ്റ്റിലായത്.