റഷ്യയിലെയും യുക്രെയിനിലെയും മനുഷ്യാവകാശ സംഘടനകൾക്ക് സമാധാന നോബൽ; ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകനും അവാ‌ർഡ്

Friday 07 October 2022 3:33 PM IST

ഓസ്‌ലോ: രണ്ട് വർഷത്തോളമായി ജയിൽശിക്ഷയനുഭവിക്കുന്ന ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയ‌റ്റ്‌സ്‌ക്കിയ്‌ക്കും റഷ്യയിലെയും .യുക്രെയിനിലെയും മനുഷ്യാവകാശ സംഘടനകൾക്കും സമാധാന നൊബേൽ പുരസ്‌കാരം. റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയിനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയ്‌ക്കാണ് സമാധാന നൊബേൽ.

ഭരണകൂടത്തിനെതിരായ പോരാട്ടത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി തടവിൽ കഴിയുകയാണ് അഭിഭാഷകനായ അലെസ് ബിയാലിയറ്റ്‌സ്‌കി. അയൽരാജ്യങ്ങളായ റഷ്യ, ബെലാറൂസ്, യുക്രെയിൻ എന്നിവിടങ്ങളിൽ സമാധാനവും സഹവർത്തിത്വവും വരണമെന്ന ഉദ്ദേശത്താലാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി. റഷ്യയുടെ യുദ്ധകുറ്റങ്ങൾ പുറത്തുകൊണ്ടുവന്ന സംഘടനകളെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. എന്നാൽ സമാധാന പുരസ്‌കാരം പുടിനുള‌ള സന്ദേശമല്ലെന്നും നൊബേൽ സമിതി വ്യക്തമാക്കി.