യു.​യു.​ ​ല​ളി​ത് പി​ൻ​ഗാ​മി​യെ​ ​നി​ർ​ദ്ദേ​ശി​ക്കണം

Saturday 08 October 2022 1:24 AM IST

ന്യൂഡൽഹി: നവംബർ എട്ടിന് വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിനോട് പിൻഗാമിയുടെ പേര് നൽകാൻ കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും നിയമനം സംബന്ധിച്ച പതിവ് നടപടിക്രമം അനുസരിച്ചാണ് കത്തെഴുതിയതെന്ന് നിയമമന്ത്രി കിരൺ റിജിജുവിന്റെ ഒാഫീസ് അറിയിച്ചു.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഏറ്റവും മുതിർന്ന ജഡ്ജിയെ പിൻഗാമിയായി നിർദ്ദേശിക്കുന്നതാണ് പതിവ്. സീനിയോറിട്ടി പ്രകാരം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരാണ് നിർദ്ദേശിക്കപ്പെടേണ്ടത്. അദ്ദേഹത്തിന് നവംബർ 9 മുതൽ 2024 നവംബർ 10 വരെ പദവിയിലിരിക്കാം. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് 1978 മുതൽ 1985 വരെ ഇന്ത്യയുടെ 16-ാമത് ചീഫ് ജസ്റ്റിസായിരുന്നു. യു.യു. ലളിതിന്റെ പിൻഗാമി 50-ാമത് ചീഫ് ജസ്റ്റിസായിരിക്കും.

Advertisement
Advertisement