കൈതയ്ക്കൽ മഹാമുനി പുരസ്കാരം

Saturday 08 October 2022 2:10 AM IST

തിരുവനന്തപുരം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ 9-ാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച 'മഹാമുനി' എന്ന നോവലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം. 2020-21 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളും കാവ്യങ്ങളും ഈ വർഷത്തെ പുരസ്കാരത്തിന് പരിഗണിക്കും. പുരസ്കാരനിർണയ സമിതി തിരഞ്ഞെടുക്കുന്ന മികച്ച ഗ്രന്ഥത്തിന് 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകും. കൃതികളുടെ മൂന്ന് കോപ്പികൾ 20നകം സെക്രട്ടറി, കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ. - 690561 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447398694.

Advertisement
Advertisement