താത്കാലിക നിയമനം

Sunday 09 October 2022 12:00 AM IST

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 പൊതുസേവന പദ്ധതി പ്രകാരം താത്കാലികമായി കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ ( ഒഴിവ് - 1, കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രം) നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ (പെർമനന്റ്), 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ വേതനം: 45,000. സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, ആനന്ദപുരം 680305 എന്ന വിലാസത്തിൽ 12ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. 15ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഫറൻസ് ഹാളിലാണ് അഭിമുഖം. രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. ഫോൺ: 0480 2881759.

Advertisement
Advertisement