യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നിറക്കിവിട്ട സംഭവം,​ ഭർത്താവിനും ഭർതൃമാതാവിനും സഹോദരിക്കും എതിരെ കേസ്

Saturday 08 October 2022 8:42 PM IST

കൊല്ലം: തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് പ്രതീഷ് ലാൽ,​ ഭർതൃമാതാവ് അജിതകുമാരി,​ ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന പീഡനം,​ ബാലനീതി വകുപ്പുകൾ ചുമത്തിയാണ് മൂവർക്കുമെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷൻ ശ്രീനിലയത്തിൽ ഡി.വി. അതുല്യയ്ക്കും മകനുമാണ് അ‌ർദ്ധരാത്രി ദുരനുഭവം ഇണ്ടായത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാനായി പുറത്തിറങ്ങിയ യുവതിയെ ഗേറ്റ് പൂട്ടി പുറത്തിറക്കുകയായിരുന്നു. രാത്രി 11.30 വരെ ഗേറ്റന് പുറത്തുവന്ന ഇവർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതിൽ കടന്ന് സിറ്റൗട്ടിലെത്തി,​. രാത്രി മുഴുവനും സീറ്റൗട്ടിലാണ് ഇവർ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നൽകിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ വ്യക്തമാക്കിയിരുന്നു. പതിനേഴ് മണിക്കൂറാണ് യുവതി കുഞ്ഞുമായി വീടിന് പുറത്ത് നിന്നത്. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.‍