മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും

Saturday 08 October 2022 10:26 PM IST

കക്കാട്:പുല്ലൂപ്പിയിൽ സൗജന്യ വൈദ്യ പരിശോധനയും ആരോഗ്യ ബോധവത്കരണവും ഇന്ന് നടക്കും.
അഖില കേരള യാദവസഭ കണ്ണാടിപ്പറമ്പ് യൂണിറ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ശ്രവണ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒൻപതിന് രാവിലെ പുല്ലൂപ്പി ഹിന്ദു എൽ.പി സ്‌കൂളിൽ നടക്കുന്ന ക്യാമ്പ് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ വിശിഷ്ടാതിഥിയാകും. കൊവിഡാനന്തര ജീവിതശൈലീരോഗങ്ങൾ കൂടാതെ കേൾവിക്കുറവ്, ചെവിയുടെ അസുഖം എന്നിവയ്ക്കും ക്യാമ്പിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഫോൺ:7025160673,9288143878.

Advertisement
Advertisement