ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

Sunday 09 October 2022 12:09 AM IST
അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്‌

അയ്യന്തോൾ: പുഴയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യബസിടിച്ച് ദമ്പതികളടക്കം നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പുഴയ്ക്കൽ ലുലു ജംഗ്ഷന് സമീപമാണ് ബസുകൾ കൂട്ടിയിടിച്ചത്. തൃശൂരിൽ നിന്നു കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സിയും തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കു പോയ 'സീതാലക്ഷ്മി'യെന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.

മറ്റൊരു വാഹനത്തെയും കെ.എസ്.ആർ.ടി.സിയെയും മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയുടെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്ത്രീയുടെ ബോധം നഷ്ടമായത് പരിഭ്രാന്തിയുണ്ടാക്കി. ദമ്പതികളായ രണ്ടുപേരെ ദയ ആശുപത്രിയിലും മറ്റുള്ളരെ അശ്വിനി ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. തൃശൂർ വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement