ഒളിമ്പ്യാഡ് ജില്ലാ മത്സരം

Sunday 09 October 2022 12:11 AM IST

കൊടുങ്ങല്ലൂർ: പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം യോഗ ഒളിമ്പ്യാഡ് 2022 തൃശൂർ ജില്ലാ മത്സരം കൊടുങ്ങല്ലൂർ അമൃത വിദ്യാലയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൃശുരിലെ വിവിധ യോഗ പരിശീലന കേന്ദ്രത്തിലെയും 250 യോഗ പരിശീലനം നടത്തുന്നവർ മത്സരത്തിൽ പങ്കെടുത്തു. വിവേകാനന്ദ കേന്ദ്രം ഡയറക്ടർ ഡോ. ലക്ഷ്മി കുമാരി ഉദ്ഘാടനം നിർവഹിച്ചു.

ഡോ. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കോ - ഓർഡിനേറ്റർ ടി. സുന്ദരേശൻ മാസ്റ്റർ, കുട്ടപ്പൻ യോഗാചാര്യ, സത്യധർമ്മനടികൾ, ബേബി ലാൽ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisement
Advertisement