വിമാനത്തിൽ കടത്തിയത് പാമ്പുകളെയും നക്ഷത്ര ആമകളെയും മത്സ്യങ്ങളെയും; തടയാനായത് കോടികളുടെ വിലവരുന്ന വന്യജീവി കടത്ത്

Sunday 09 October 2022 3:51 PM IST

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ വന്യജീവി കള‌ളക്കടത്ത് തകർത്ത് ഡിആർഐ. മുംബയ് വിമാനത്താവളത്തിൽ എയർ കാർഗോ വഴി അപൂർവയിനം വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. ഏകദേശം 665 വന്യമൃഗങ്ങളെയാണ് കടത്താൻ ശ്രമിച്ചത്. നക്ഷത്ര ആമകൾ, ഇഗ്വാന, അപൂർവയിനം മറ്റ് വർഗത്തിൽപ്പെട്ട ആമകൾ, മത്സ്യങ്ങൾ, പല്ലികൾ എന്നിവയാണ് എത്തിച്ചത്. മൃഗങ്ങളെ എത്തിച്ച ധാരാവി സ്വദേശിയായ ഇമ്മൻവേൽ രാജ, വാങ്ങേണ്ടയാളായ മഡ്‌ഗാവ് സ്വദേശി വിക്‌ടർ ലോബോ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.

മുംബയ് വിമാനത്താവളത്തിൽ ഇന്ന് നടന്നത് രാജ്യത്തെ ഏറ്റവും വലിയ വന്യജീവി കടത്തിനുള‌ള ശ്രമമാണെന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറിയിച്ചു. 30 ബോക്‌സുകളിലായി മലേഷ്യയിൽ നിന്നാണ് എയർ കാർഗോ എത്തിയത്. ഇവയ്‌ക്കെല്ലാം ചേർത്ത് മൂന്ന് കോടിയോളം രൂപയുടെ വിപണിമൂല്യം ഉണ്ടായിരുന്നു. ആകെ 665 ജീവികളിൽ 117 എണ്ണം ചത്തിരുന്നു.