നബി സ്മരണയി​ൽ നാട്

Monday 10 October 2022 12:51 AM IST
നബിദിനത്തോടനുബന്ധിച്ച് ആലപ്പുഴ ലജ്നത്ത്‌ മുഹമ്മദിയയുടെ ആഭിമുഖ്യത്തിൽ നഗരത്തി​ൽ നടത്തിയ നബിദിന റാലി

ആലപ്പുഴ: നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി പള്ളികൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ആയിരങ്ങൾ അണിനിരന്ന ഘോഷയാത്രകൾ നടന്നു. ആലപ്പുഴ നഗരത്തിലെ മുപ്പതോളം പള്ളികളിൽ നിന്നുള്ള വിശ്വാസികൾ ചെറുജാഥകളായി കിഴക്കേ ജമാഅത്ത് മസ്താൻ പള്ളിയിൽ എത്തിച്ചേർന്ന്, ലജ്നത്തുൽ മുഹമ്മദിയ്യയുടെ ബാനറിന് കീഴിൽ അണിനിരന്ന് കൊമേഴ്സ്യൽ കനാലിന്റെ തെക്കേക്കരയിലൂടെ കല്ലുപാലം, ഇരുമ്പ് പാലം, മുനിസിപ്പൽ ഓഫീസ്, കൊത്തുവാൽചാവടിപാലം, കണ്ണൻവർക്കി പാലം, ഹാജിഹസൻ ജംഗ്ഷൻ, സക്കറി​യ ബസാർ ജംഗ്ഷൻ വഴി ലജ്നത്ത് നഗറിൽ എത്തിച്ചേർന്നു.
സമ്മേളനം കേരള അഡ്മിനി​സ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റി​സ് സി.കെ.അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ലജ്നത്ത് പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.സി.മുഹമ്മദ് ബാഖവി, ഡോ.മുഹമ്മദ് ഫൈസൽ അഹ്‌സനി എന്നിവർ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, എ.എം.കാസിം എന്നിവർ സംസാരിച്ചു.

Advertisement
Advertisement