ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് : ട്രോഫികൾ കൈമാറി

Tuesday 11 October 2022 12:40 AM IST
പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിൽ നടക്കുന്ന ഒന്നാമത് കിഡ്‌സ്, 47-ാമത് സബ് ജൂനിയർ സംസ്ഥാന ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ വിജയികൾക്കുള്ള റോട്ടറി കപ്പ്, എൻ.സി.ജോണ്‍ ട്രോഫി എന്നിവ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ, എച്ച്. സലാം എം.എൽ.എ എന്നിവർ ചേര്‍ന്നു സംഘാടക സമിതിക്കു കൈമാറുന്നു. തോമസ് മത്തായി കരിക്കംപള്ളിൽ, അഡ്വ. പ്രിയദർശൻ തമ്പി, റോണി മാത്യു, കെ.കെ.കുരുവിള, ഗോപാൽ ഗിരീശന്‍, പി.ജെ.ജോസഫ്, സെൻ കല്ലുപുര, ജേക്കബ് ജോസഫ്, കെ.ജി.ഗിരീശൻ, വി.ജി.വിഷ്ണു എന്നിവർ സമീപം

ആലപ്പുഴ : ഒന്നാമത് കിഡ്സ്, 47ാമത് സബ് ജൂനിയർ സംസ്ഥാന ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് വിജയികൾക്കുള്ള ട്രോഫികൾ സംഘാടക സമിതിക്കു കൈമാറി. കിഡ്സിന് റോട്ടറി കപ്പും സബ് ജൂനിയറിന് എൻ.സി ജോൺ ട്രോഫിയുമാണ് സമ്മാനിക്കുന്നത്.

പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിൽ സംഘടിപ്പിച്ച ട്രോഫി കൈമാറ്റ സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ മുഖ്യാതിഥിയും എച്ച്.സലാം എം.എൽ.എ വിശിഷ്ടാതിഥിയുമായി. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഗോപാൽ ഗിരീശൻ, മുൻ പ്രസിഡന്റ് അഡ്വ.അനിത നായർ, അസിസ്റ്റന്റ് ഗവർണർ കെ.ജി.ഗീരീശൻ, എൻ.സി.ജോൺ ഫൗണ്ടേഷൻ ഫിനാൻസ് മാനേജർ ബി. പ്രമോദ് കുമാർ, എ.ഡി.ബി.എ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയദർശൻ തമ്പി, ജനറൽ കൺവീനർ റോണി മാത്യു, മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് മത്തായി കരിക്കംപള്ളിൽ, പ്രിൻസിപ്പൽ സെൻ കല്ലുപുര, രാമവർമ്മ ക്ലബ് പ്രസിഡന്റ് ടി.ടി.കുരുവിള, ജോർജ് നെരോത്ത്, അഡ്വ.ടി.ടി.സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. ജുബിൻ സെബാസ്റ്റ്യൻ, ഉമാദേവി, എം.ബിനു തുടങ്ങിയവർ നേതൃത്വം നൽകി .

പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിൽ ഒരേ സമയം രണ്ടു കോർട്ടുകളിലായി ഒക്ടോബർ 12 മുതൽ 16 വരെയാണ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് മത്തായി കരിക്കംപള്ളിൽ അറിയിച്ചു.

Advertisement
Advertisement