'പരിശോധന' പീഡനം അവസാനിപ്പിക്കണം: ബസുടമസ്ഥ കോർഡിനേഷൻ

Wednesday 12 October 2022 10:31 PM IST

തൃശൂർ: വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സ്വകാര്യ സ്റ്റേജ് ബസുകളിലെ 'പരിശോധന' എന്ന പേരിലുള്ള പീഡനം നിറുത്തണമെന്ന് ബസുടമസ്ഥ കോർഡിനേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പരിശോധന എന്ന പേരിൽ പീഡനം നിറുത്തിയില്ലെങ്കിൽ സർവീസ് നിറുത്തിവയ്ക്കും. അപകടത്തിന്റെ കാരണം വിദഗ്ദ്ധ സമിതി പരിശോധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം. ഉപജീവനമാർഗം എന്ന നിലയിൽ സ്വയം തൊഴിലായി നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുടമകളോടും, തൊഴിലാളികളോടും കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം അവസാനിപ്പിക്കണം. കൊവിഡ് മഹാമാരി മുമ്പ് 1700ൽ പരം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ അത് ആയിരത്തിൽ താഴെയായെന്നും ഭാരവാഹികളായ എം.എസ്.പ്രേംകുമാർ, കെ.കെ.സേതുമാധവൻ, മൗനം വർഗീസ്, വി.എസ്.പ്രദീപ്, കൃഷ്ണകുമാർ, കെ.ബി.സുരേഷ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.

Advertisement
Advertisement