സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

Thursday 13 October 2022 12:23 AM IST
പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിക്കുന്നു.

അമ്പലപ്പുഴ : സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് എച്ച് .സലാം എം.എൽ.എ പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് നടത്തിയ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സലാം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ .ജയരാജ്, പഞ്ചായത്തംഗം വർഗീസ് എബ്രഹാം, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദ്, മാവേലിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ.രാജേഷ്, എൽ.ഐ.സി അസി.മാനേജർ ജോണി ജേക്കബ്, എന്നിവർ സംസാരിച്ചു.

Advertisement
Advertisement