പിടിവിട്ട് നാണയപ്പെരുപ്പം; പലിശഭാരം ഇനിയുമേറും

Wednesday 12 October 2022 11:20 PM IST

കൊച്ചി: രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതമാകുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായിൽ 7 ശതമാനമായിരുന്നു. കേരളത്തിൽ 5.73 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി.

റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാറുള്ളത്. നാണയപ്പെരുപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമായ 6 ശതമാനത്തിന് താഴേക്ക് തിരിച്ചെത്തിക്കാനായി കഴിഞ്ഞ നാല് യോഗങ്ങളിലായി റിസർവ് ബാങ്ക് പലിശഭാരം 1.9 ശതമാനം കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബാങ്കുകൾ വായ്‌പാപ്പലിശയും കൂട്ടി. അടുത്തയോഗത്തിലും റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടാൻ സാദ്ധ്യതയേറി.

Advertisement
Advertisement