ഡോ. നടുവട്ടം ഗോപാലകൃഷ്ണനും ഡോ.കെ.കെ. ഗോപിനാഥനും പുരസ്‌കാരം

Thursday 13 October 2022 2:07 AM IST

തൃശൂർ: സഹൃദയവേദി വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രൊഫ.സി.എൽ.ആന്റണി അവാർഡ് ഗ്രന്ഥകാരനും പണ്ഡിതനുമായ ഡോ.നടുവട്ടം ഗോപാലകൃഷ്ണനും (തിരുവനന്തപുരം) ഡോ.കെ.രാജഗോപാൽ അവാർഡ്, വന്ധ്യതാ നിവാരണരംഗത്തെ ഡോ.കെ.കെ.ഗോപിനാഥനും (എടപ്പാൾ) പ്രൊഫ.മരുമകൻ രാജ അവാർഡ്, പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ പി.ശ്രീദേവിക്കും നൽകും. യുവകവിതാ ഗ്രന്ഥത്തിന് നൽകുന്ന പി.ടി.എൽ അവാർഡിന് എൻ.പി. സന്ധ്യയുടെ (പട്ടാമ്പി) പെൺബുദ്ധൻ' എന്ന ഗ്രന്ഥം അർഹമായി. ആദ്യത്തെ മൂന്ന് അവാർഡുകൾക്ക് 10,000 രൂപ വീതവും യുവകവിതയ്ക്ക് 5,000 രൂപയും ഉപഹാരം, പ്രശസ്തിപത്രം, പൊന്നാടയുമാണ് സമ്മാനിക്കുക. ഈ മാസം 16ന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ സമർപ്പിക്കും.

Advertisement
Advertisement