പത്തനംതിട്ടയിൽ നിന്ന് അഞ്ച് വർഷത്തിനിടെ കാണാതായത് പന്ത്രണ്ട് സ്ത്രീകളെ, സംഭവങ്ങൾക്ക് നരബലിയുമായി ബന്ധം? തിരോധാനക്കേസുകളിൽ പുനരന്വേഷണം
Thursday 13 October 2022 8:13 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകളിൽ പുനരന്വേഷണം. അഞ്ച് വർഷത്തിനിടെ പന്ത്രണ്ട് സ്ത്രീകളെയാണ് ജില്ലയിൽ നിന്ന് കാണാതായത്. തിരോധാനങ്ങൾക്ക് നരബലി കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
നരബലി നടന്ന ഇലന്തൂർ ഉൾപ്പെടുന്ന ആറന്മുള സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം മൂന്ന് സ്ത്രീകളെയാണ് കാണാതായത്. ഇതിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് വർഷത്തിനിടെ കൊച്ചി നഗര പരിധിയിൽ പതിമൂന്ന് തിരോധാനക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കും. ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫിക്ക് വൈദ്യനായ ഭഗവൽ സിംഗിന്റെ കുടുംബവുമായി രണ്ട് വർഷത്തിലേറെയായി ബന്ധമുണ്ട്. സമാനരീതിയിൽ ഷാഫി മുൻപും ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.