ഭക്ഷ്യമേളയും സെമിനാറും.

Friday 14 October 2022 12:00 AM IST

വൈക്കം.ശ്രീമഹാദേവ കോളേജിൽ ലോക ഭക്ഷ്യദിനത്തിന് മുന്നോടിയായി ഇന്ന് ഭക്ഷ്യമേളയും ഭക്ഷ്യ സുരക്ഷാ സെമിനാറും നടത്തും. ഭക്ഷ്യ ഗവേഷകനും മാനേജ്‌മെന്റ് വിദഗ്ദനുമായ ഡോ.കെ.എം.ജോർജ് മേള ഉദ്ഘാടനം ചെയ്യും. ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ബി.ജെ.മേലേടം മുഖ്യ പ്രഭാഷണം നടത്തും. നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്​റ്റാർ ഭക്ഷണം വരെ മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. കപ്പയും മീനും മുതൽ തന്തൂരി റൊട്ടിയും മട്ടനും വരെ സ്​റ്റാളുകളിൽ ഒരുക്കും. പതിനൊന്ന് സ്​റ്റാളുകളിലായി 56 ഇനം ഭക്ഷണ വസ്തുക്കളാണ് തയ്യാറാക്കുക. മേളയിൽ പൊതുജനങ്ങൾക്കും വരാമെന്ന് ചീഫ് കോ-ഓഡിനേ​റ്റർ അനുപ.പി നാഥ് പറഞ്ഞു.

Advertisement
Advertisement