നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം

Thursday 13 October 2022 10:54 PM IST

കണ്ണൂർ:കേരള സൊസൈ​റ്റി ഓഫ് ഓഫ്തൽ മിക് സർജൻസ് കെ.എസ്.ഒ.എസ്ന്റെ നേതൃത്വത്തിൽ 16 ന് നേത്രരോഗ വിദഗ്ധരെ പങ്കെടുപ്പിച്ച് ഓഫ്താൽമോളജി ഡികോട് എന്ന പേരിൽ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തലശ്ശേരി കോംട്രസ്​റ്റ് കണ്ണാശുപത്രി, ഐ.എം.എ തലശ്ശേരി എന്നിവയുടെ സംയുക്ത സഹകരണത്തിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാഡമിയിൽ സംഘടിപ്പിക്കുന്ന സമ്മേളനം രാവിലെ 10ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ.ശ്രീനി എടക്ലോൺ അദ്ധ്യക്ഷത വഹിക്കും. ഡോ. എൻ.എസ്.ഡി രാജു ക്ലാസിന് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ഡോ.ശ്രീനി എടക്ലോൺ, ഡോ. സിമി മനോജ് കുമാർ , എം.ആർ.രവീന്ദ്രൻ , സി.കെ.രന്ദീപ് എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement