അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Friday 14 October 2022 3:38 AM IST

ന്യൂമാഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവതിയേയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. ചെറുകല്ലായി സ്വദേശി ജിനീഷിനെയാണ് ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്റെ ചുമതലയുള്ള തലശ്ശേരി സി.ഐ എം.അനിലിന്റെ നേതൃത്വത്തിൽ ഈയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാത്രിയാണ് എം.എൻ.ഹൗസിൽ ഇന്ദുലേഖയെയും മകൾ പൂജയെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് .സംഭവത്തിനുശേഷം ജിനീഷ് ആയുധവുമായി ഓടി രക്ഷപ്പെടുകയായിരുന്നു.അമ്മയും മകളും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. ന്യൂമാഹി പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പലതവണ വിലക്കിയിട്ടും ജിനീഷ് പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് ഇവർ പോലീസ് മൊഴി നൽകി.

Advertisement
Advertisement