ജപ്പാനിൽ തീം പാർക്കിന് സമീപം മനുഷ്യ തലയോട്ടി കണ്ടെത്തി

Friday 14 October 2022 6:44 AM IST

ടോക്കിയോ : ജപ്പാനിലെ പടിഞ്ഞാറൻ നഗരമായ ഒസാക്കയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ് ജപ്പാൻ തീം പാർക്കിന് പുറത്ത് തലയോട്ടി അടക്കം മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തി. പാർക്കിന് പുറത്ത് പടിഞ്ഞാറ് വശത്തുള്ള റോഡിന്റെ വക്കിലെ ചെടികൾ ചെത്തിമിനുക്കുന്നതിനിടെ ഒരു ജീവനക്കാരനാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. യു.എസിന് പുറത്തുള്ള ആദ്യ യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്കാണ് ജപ്പാനിലേത്. 2001ലാണ് ഇത് തുറന്നത്.

Advertisement
Advertisement