കൗതുകമുണർത്തി ആന്റണി വർഗീസിന്റെ ഓ മേരി ലൈല ടീസർ

Saturday 15 October 2022 6:01 AM IST

ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ .എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസർ. കോളേജ് വിദ്യാർത്ഥിയായാണ് ആന്റണി വർഗീസ് എത്തുന്നത്.കാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിൽ

ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ബബ്ലു അജു.ഡോ.പോൾസ് എൻറർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗീസാണ് നിർമാണം. ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്നു. പി .ആർ. ഒ ശബരി.

Advertisement
Advertisement