നാടക് രണ്ടാം സംസ്ഥാന സമ്മേളനം

Saturday 15 October 2022 3:41 AM IST

തിരുവനന്തപുരം: നവംബർ 25, 26, 27 തീയതികളിൽ ടാഗോർ തിയേറ്ററിൽ നടക്കുന്ന നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ റിലീസ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും നാടകം ആവശ്യമാണ്. നാടക് പോലുള്ള സംഘടനകളിലൂടെ നാടകത്തിന് നഷ്ടപ്പെട്ട ഊർജ്ജം തിരിച്ച് കിട്ടുകയാണ്. അഭിനയശേഷിയുള്ള കലാകാരന്മാരെ കണ്ടെടുക്കുന്നത് നാടക വേദികളിൽ നിന്നാണ്. കൂടുതൽ പേർ നാടകത്തെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രാൻജെൻഡർ ആക്ടിവിസ്റ്റ് എസ്.എൽ.ശ്രീമയി ലോഗോ ഏറ്റുവാങ്ങി. ചിത്രകാരൻ ടി.കെ.ഹരീന്ദ്രനാണ് ലോഗോയുടെ രൂപകല്പന നിർവഹിച്ചത്. കരമന ഹരി അദ്ധ്യക്ഷനായി. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ,നാടക് സംസ്ഥാന കമ്മിറ്റി അംഗം ഡി. രഘൂത്തമൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജോസ് പി. റാഫേൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement