 മദ്ധ്യപ്രദേശിലെ മികച്ച സ്വീകരണം:..... ആദ്യ അനുഭവമെന്ന് തരൂർ

Saturday 15 October 2022 12:32 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശ് പി.സി.സി ഒരുക്കിയ സ്വീകരണം തന്റെ പ്രചാരണത്തിലെ ആദ്യ അനുഭവമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനാർത്ഥി ഡോ. ശശി തരൂർ. മല്ലികാർജ്ജുന ഖാർഗെയ്‌ക്കായി പാർട്ടി സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും തന്നെ പിന്തുണക്കാൻ മുതിർന്ന നേതാക്കൾ വരുന്നില്ലെന്നും പാരാതിയുള്ള തരൂരിനെ ഭോപ്പാലിൽ സ്വീകരിക്കാൻ പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ്, പ്രതിപക്ഷ നേതാവ് ഗോബിന്ദ് സിംഗ് എന്നിവരെത്തി.

പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായാണ് മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്ന് തരൂരിന് അനുകൂലമായ പ്രതികരണമുണ്ടായത്. പി.സി.സിയിലെ പ്രചാരണ യോഗത്തിന് ഏറെ ആളുകളെത്തിയതിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. പാർട്ടിയെക്കുറിച്ചുള്ള തരൂരിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയും സംഘടിപ്പിച്ചു. തുടർന്നുള്ള പത്രസമ്മേളനത്തിലും ഹാൾ നിറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ അനുകൂല പ്രതികരണത്തിൽ നന്ദിയുണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

 സ്ഥിരതയ്‌ക്ക് ഖാർഗെ വരണമെന്ന് തിവാരി

പാർട്ടിക്ക് സ്ഥിരത നൽകാൻ കഴിയുന്ന നേതാവാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് മനീഷ് തിവാരി പറഞ്ഞു. എല്ലാ വസ്തുതകളും പരിഗണിക്കുകയും നിഷ്പക്ഷമായി വിലയിരുത്തയും ചെയ്‌താൽ 50 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഖാർഗെയിലൂടെ പാർട്ടിക്ക് നല്ല ഭാവിയുണ്ടാകുമെന്ന് മനസിലാകും. സ്ഥിരതയാണ് കോൺഗ്രസിനാവശ്യം.

പാർട്ടി പ്രവർത്തനരീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പായ ജി-23ന്റെ ഭാഗമായിരുന്നു തിവാരി. എന്നാൽ ഗ്രൂപ്പിൽ അംഗമായിരുന്ന തരൂരിനെ നേതാക്കൾ പിന്തുണയ്‌ക്കുന്നില്ല. ഖാർഗെയുടെ നാമനിർദ്ദേശ പത്രിക ഒപ്പിട്ടവരിൽ ഒരാളാണ് തിവാരി.

പ്രതിപക്ഷത്ത് കോൺഗ്രസിനെ ശക്തമാക്കാൻ ഖാർഗെയ്‌ക്ക് കഴിയുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. നല്ല വ്യക്തിത്വമുള്ള പരിചയസമ്പന്നനായ നേതാവാണ് ഖാർഗെ. നീണ്ട അനുഭവപരിചയമുള്ളവൻ കോൺഗ്രസ് അദ്ധ്യക്ഷനാകണം. നേതാക്കളുമായുള്ള ബന്ധവും നിർണായകമാണ്. അതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഗെലോട്ട് പറഞ്ഞു.

 ഭാ​ര​ത് ​ജോ​ഡോ​ ​ക്യാ​മ്പിൽ രാ​ഹു​ൽ​ ​അ​ട​ക്കം 46​ ​വോ​ട്ട​ർ​മാർ

17​ന് ​ന​ട​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​അ​ട​ക്കം​ 46​ ​വോ​ട്ട​ർ​മാ​ർ​ ​ഭാ​ര​ത് ​ജോ​ഡോ​ ​ക്യാ​മ്പി​ൽ​ ​ത​യ്യാ​റാ​ക്കു​ന്ന​ ​ബൂ​ത്തി​ലാ​കും​ ​വോ​ട്ടു​ ​ചെ​യ്യു​ക.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഇ​തിൽകെ.​പി.​സി.​സി​ ​അം​ഗ​വും​ ​അ​സം​ഘ​ടി​ത​ ​തൊ​ഴി​ലാ​ളി​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ​ ​അ​ഡ്വ.​ ​അ​നി​ൽ​ ​ബോ​സ് ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​യാ​ത്ര​യി​ലു​ണ്ടെ​ങ്കി​ലും​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​ഡ​ൽ​ഹി​യി​ലും,​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​മ​ക​ൻ​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​കേ​ര​ള​ത്തി​ലു​മാ​ണ് ​വോ​ട്ടു​ ​ചെ​യ്യു​ന്ന​ത്.
46​ൽ​ ​രാ​ഹു​ൽ​ ​അ​ട​ക്കം​ 15​ ​പേ​ർ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​തി​നി​ധി​ക​ളാ​ണ്.​ ​കൂ​ടു​ത​ൽ​ ​പ്ര​തി​നി​ധി​ക​ളു​ള്ള​തും​ ​ഇ​വി​ടെ​ ​നി​ന്നാ​ണ്.​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ദി​ഗ്‌​വി​ജ​യ് ​സിം​ഗ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ബി.​വി.​ ​ശ്രീ​നി​വാ​സ്,​ ​വ​ക്താ​വ് ​പ​വ​ൻ​ ​ഖേ​ര​ ​തു​ട​ങ്ങി​യ​വ​രും​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്രാ​ ​ക്യാ​മ്പി​ൽ​ ​വോ​ട്ടു​ ​ചെ​യ്യും.

Advertisement
Advertisement